ബലസോര്‍ ട്രെയിൻ അപകടം, കാരണം സംബന്ധിച്ച് റെയിൽവേ വകുപ്പുകൾ തമ്മിൽ ഭിന്നത

Advertisement

ഒഡീഷ. ട്രെയിൻ അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയിൽവേ യിലെ വകുപ്പുകൾ തമ്മിൽ ഭിന്നത.
സംയുക്ത പരിശോധനാ റിപ്പോർട്ടിൽ മുതിർന്ന എഞ്ചിനീയർ വിയോജനക്കുറിപ്പ് നൽകി. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ടിലാണ് വിയോജിപ്പ്.സിഗ്നൽ തകരാറല്ല അപകടത്തിന് ഇടയാക്കിയതെന്ന് ഉദ്യോഗസ്ഥൻ. കോറമാണ്ടൽ എക്‌സ്പ്രസിന് ലൂപ്പ് ലൈനിലേക്കല്ല മെയിൻ ലൈനിലേക്കാണ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നതെന്നും കുറിപ്പിൽ ഡാറ്റലോഗറിൽ ഇക്കാര്യം വ്യക്തമാണെന്നും വിയോജന കുറിപ്പിൽ ഉന്നത ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി.

പ്രാഥമിക അന്വേഷണത്തിൽ ഭിന്നത സ്വാഭാവിക മെന്നും, എന്നാൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും അന്തിമ റിപ്പോർട്ടന്നും റെയിൽവേ വൃത്തങ്ങൾ. അതേസമയം ദുരന്തത്തിൽ അട്ടിമറിയുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ സൂചന ലഭിച്ചതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് വിവരം. ദുരന്തത്തിൽ മരിച്ച ഒഡീഷയിൽ നിന്നുള്ള 39 പേരുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്തു.