ലഖ്നൗ . ഉത്തർപ്രദേശിൽ ഗുണ്ട തലവനെ കോടതിയിൽ വെടിവച്ചു കൊലപ്പെടുത്തി. സഞ്ജീവ് മഹേശ്വരി ജീവ എന്ന ഗൂണ്ട നേതാവാണ് കൊല്ലപ്പെട്ടത്.അഭിഭാഷക വേഷത്തിൽ എത്തിയ അക്രമിയെ പോലീസ് പിന്നീട് പിടികൂടി.
ലഖ്നൗ സിവിൽ കോടതിയിലാണ് സംഭവം.കോടതിമുറിക്ക് പുറത്തുവെച്ചാണ് ഗുണ്ടാത്തലവനായ സഞ്ജീവ് മഹേശ്വരി ജീവയെ വെടിവെച്ച് കൊലപ്പെടുത്തിയത്.അഭിഭാഷക വേഷത്തിൽ എത്തിയ അക്രമി, പോലീസ് കാർക്കൊപ്പം കോടതിയിൽ എത്തിയ സഞ്ജീവ് ജീവക്ക് നേരെ വെടി വക്കുകയായിരുന്നു.
വെടിവെപ്പിന് ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ പിടികൂടിയതായി പോലീസ് അറിയിച്ചു.2 പോലീസുകാർക്കും ഒരു പെൺകുട്ടിക്കും വെടിവപ്പിൽ പരിക്കേറ്റു. ഇവരെ ലഖ്നൗ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസും ഫോറൻസിക് കോടതി കെട്ടിടത്തിൽ പരിശോധന നടത്തി.കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന്, പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് അഭിഭാഷകർ കോടതിക്ക് പുറത്ത് പ്രതിഷേധിച്ചു
കൊല്ലപ്പെട്ട സഞ്ജീവ് ജീവ പടിഞ്ഞാറൻ യു.പി.യിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനാണ്.മുൻ ഗൂണ്ട തലവനും , ബി എസ് പി എം എൽ എ യുമായ മുക്താർ അൻസാരി യുടെ വലംകയ്യായി അറിയപ്പെടുന്ന സഞ്ജീവ് ജീവ ബിജെപി എം എൽ എ, ബ്രഹ്മ ദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയാണ്.