നെല്ലടക്കമുള്ള ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രി സഭാ യോഗത്തിൽ തീരുമാനം

Advertisement

ന്യൂഡെല്‍ഹി.നെല്ലടക്കമുള്ള ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രി സഭാ യോഗത്തിൽ തീരുമാനം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി സമിതിയാണ് ഇക്കാര്യത്തിന് അംഗീകാരം നല്‍കിയത്. നെല്ലിന്റ താങ്ങുവില ക്വിന്റലിന് 143 വർദ്ധിക്കും. ഇതോടെ നെല്ലിന്റ വില ക്വിന്റലിന് 2183 രൂപയായി ഉയരും. എള്ളിന് ക്വിറ്റലിന് 805 രൂപയും, ചെറുപയറിന് 803 രൂപയും വർദ്ധിക്കും.
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പാക്കാനും, വിള വൈവിദ്ധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കാനുംവേണ്ടിയാണ് താങ്ങുവില വർദ്ധിപ്പിച്ചത് എന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു.

Advertisement