സംയുക്ത പ്രതിപക്ഷ കൂട്ടായ്മ 23-ന് പട്‌നയിൽ

Advertisement

ന്യൂഡെല്‍ഹി . സംയുക്ത പ്രതിപക്ഷ കൂട്ടായ്മ യുടെ യോഗത്തിൽ രാഹുൽഗാന്ധിയും മമതാ ബാനർജിയും പങ്കടെുക്കും.

പ്രതിപക്ഷ ഐക്യസമ്മേളനം ഈ മാസം 23-ന് ബിഹാറിലെ പട്‌നയിൽ ആണ് നടക്കുക.

ജെ.ഡി.-യു നേതാവുമായ നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുക്കും.