ആധാര്‍ പാന്‍ ബന്ധിപ്പിക്കാനുള്ള സമയം അവസാനിക്കുന്നു, ഇവ നിര്‍ജ്ജീവമാകാതെ സംരക്ഷിക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ

Advertisement

മുംബൈ: പെന്‍മനന്റ്‌ അക്കൗണ്ട്‌ നമ്പര്‍ എന്നതാണ്‌ പാന്‍ എന്നത്‌ കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌, ആദായ നികുതി വകുപ്പ്‌ ജനങ്ങള്‍ക്ക്‌ നല്‍കുന്ന അക്കങ്ങളും അക്ഷരങ്ങളും ഉള്‍പ്പെടുന്ന തിരിച്ചറിയല്‍ രേഖയാണിത്‌ ഇത്‌ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നതോടൊപ്പം വിവിധ തരം ധനഇടപാടുകള്‍ക്കും ഉപയോഗിക്കുന്നു. ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാനും ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനും ആദായ നികുതി അടയ്‌ക്കാനും പാന്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതുണ്ട്‌. ഇതിലൂടെ നികുതി തട്ടിപ്പ്‌ തടയാനും ഇടപാടുകള്‍ സുതാര്യമാക്കാനും സാധിക്കുന്നു,

ഉപയോക്താവിന്റെ പേര്‌, ജനനത്തീയതി, ചിത്രം തുടങ്ങിയവയും ഇതിലുണ്ട്‌. ഇത്‌ മറ്റുള്ളവരുടെ കയ്യില്‍ എത്തിയാല്‍ ദുരുപയോഗം ചെയ്യപ്പെടാനും സാമ്പത്തിക തട്ടിപ്പിനും ഇടയുള്ളതിനാല്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്‌.

പാന്‍ കാര്‍ഡിന്‌ അപേക്ഷ അയക്കുമ്പോഴും ആദായനികുതി അടയ്‌ക്കുമ്പോഴും ആധാറുള്ളവര്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും വ്യക്തമാക്കിയിരിക്കണമെന്ന്‌ 1961ലെ ആദായനികുതി നിയമം 139എഎ വകുപ്പ്‌ നിര്‍ദ്ദേശിക്കുന്നു. 2017 ജൂലൈ ഒന്ന്‌ മുതലാണ്‌ ഇത്‌ നിര്‍ബന്ധമാക്കിയത്‌.

ആധാര്‍ കാര്‍ഡ്‌ ലഭിച്ചിട്ടില്ലാത്തവര്‍ ആധാറിന്‌ അപേക്ഷിച്ചപ്പോള്‍ ലഭിച്ച എന്‍ റോള്‍മെന്റ്‌ ഐഡി നമ്പര്‍ നല്‍കേണ്ടതാണ്‌. ഈ മാസം മുപ്പതിനാണ്‌ ആധാര്‍-പാന്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി അവസാനിക്കുന്നത്‌,

ആധാര്‍-പാന്‍ ലിങ്ക്‌ ചെയ്യേണ്ടത്‌ എങ്ങനെ?

ആദായനികുതി വകുപ്പിന്റെ പോര്‍ട്ടല്‍ വഴി ഇവ തമ്മില്‍ ബന്ധിപ്പിക്കാനാകും,

ആദ്യം ആദായ നികുതി വകുപ്പിന്റെ ഇ ഫയലിംഗ്‌ പോര്‍ട്ടലായ incometaxindiafiling.gov.in കയറുക.
പിന്നീട്‌ ക്വിക്ക്‌ ലിങ്ക്‌സ്‌ എന്ന സെക്ഷന്‌ താഴെയുള്ള ലിങ്ക്‌ ആധാര്‍ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക

ഇപ്പോള്‍ നിങ്ങള്‍ പുതിയ ഒരു പേജിലേക്ക്‌ കടക്കും ഇവിടെ പാന്‍ നമ്പര്‍, ആധാര്‍ എന്നിവയിലെ വിവരങ്ങള്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ നല്‍കുക. പേര്‌ തുടങ്ങിയ വിവരങ്ങളാണ്‌ നല്‍കേണ്ടത്‌.

ഇതിന്‌ പുറമെ എസ്‌എംഎസ്‌ വഴിയും നിങ്ങളുടെ ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാം. ഇതിനായി ആദ്യം 567678 എന്ന നമ്പരില്‍ വിളിക്കുകയോ 56161 എന്ന നമ്പരിലേക്ക്‌ എസ്‌എംഎസ്‌ അയക്കുകയോ ആണ്‌ ചെയ്യേണ്ടത്‌. ആദ്യം പത്തക്ക പാന്‍ നമ്പര്‍, പന്ത്രണ്ടക്ക ആധാര്‍ നമ്പര്‍ സ്‌പേയ്‌സ്‌ എന്ന ക്രമത്തിലാണ്‌ എസ്‌ എംഎസ്‌ ചെയ്യേണ്ടത്‌.

എസ്‌എംഎസ്‌ അയച്ച്‌ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആധാര്‍-പാന്‍ ലിങ്കിന്റെ തത്സ്‌ഥി നിങ്ങളെ എസ്‌എംഎസിലൂടെ തന്നെ അറിയിക്കും. ശ്രദ്ധിക്കൂക രണ്ട്‌ രേഖകളിലെയും ജനനത്തീയതി ഒന്നായാല്‍ മാത്രമേ ആധാറും പാനും തമ്മില്‍ ലിങ്ക്‌ ചെയ്യാന്‍ സാധിക്കൂ.

ആധാറും പാനും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ എന്ത്‌ സംഭവിക്കും

ഈ മാസം മുപ്പതിന്‌ മുന്‍പ്‌ ആധാറും പാനും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ഇവ നിര്‍ജ്ജീവമാകും, അതായത്‌ ആദായ നികുതി അടയ്‌ക്കല്‍, ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങല്‍, ഓഹരികളില്‍ നിക്ഷേപിക്കല്‍ തുടങ്ങി യാതൊരു ധന ഇടപാടുകള്‍ക്കും പിന്നീട്‌ നിങ്ങളുടെ പാന്‍കാര്‍ഡ്‌ ഉപയോഗിക്കാനാകില്ലെന്നര്‍ത്ഥം. പാന്‍ നിര്‍ജ്ജീവമാകുന്നതോടെ ആദായ നികുതി അടയ്‌്‌ക്കാനോ പാന്‍ നമ്പര്‍ ഉപയോഗിക്കാതിരിക്കാനോ ആകുന്നതോടെ ഉണ്ടാകുന്ന എല്ലാപ്രശ്‌നങ്ങളും നിങ്ങള്‍ നേരിടേണ്ടതായി വരും,

ഇവയില്‍ ചിലത്‌ ഇനിപ്പറയുന്നു

നിര്‍ജ്ജീവമായ പാന്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക്‌ ആദായ നികുതി അടയ്‌ക്കാന്‍ സാധിക്കില്ല,

മുന്‍പ്‌ അടയ്‌ക്കാനുള്ള കുടിശിക തീര്‍ക്കാനും സാധിക്കില്ല.

നിങ്ങള്‍ക്ക്‌ തിരിച്ച്‌ കിട്ടാനുള്ള ആദായ നികുതി കുടിശികകളും ലഭിക്കില്ല,

പിഴവുകള്‍ മൂലം പൂര്‍ത്തീകരിക്കാനാകാതെ പോയ ആദായ നികുതി നല്‍കല്‍ പൂര്‍ത്തീകരിക്കാനും സാധിക്കില്ല.

പാന്‍ നിര്‍ജ്ജീവമാകുന്നതോടെ നിങ്ങള്‍ വലിയ തുക നികുതിയായി നല്‍കേണ്ടിയും വരും,

ഇതിന്‌ പുറമെ എല്ലാ ബാങ്ക്‌ ഇടപാടുകളും ദുഷ്‌കരമാകും, കാരണം എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ഉള്ള സുപ്രധാനമായ രേഖയാണ്‌ പാന്‍, അത്‌ കൊണ്ട്‌ ഓര്‍ക്കുക, ഈ മാസം മുപ്പതിന്‌ മുമ്പ്‌ ഈ രണ്ട്‌ രേഖകളും തമ്മില്‍ ബന്ധിപ്പിക്കുക. കേവലം മിനിറ്റുകള്‍ മാത്രം വേണ്ടി വരുന്ന ഒരു പ്രക്രിയ ആണിത്‌.

Advertisement