സൂപ്പർ റോഡിന് 801 കോടി, ഇതാ പതിറ്റാണ്ടുകളുടെ കുരുക്കഴിച്ച് യോഗി മാജിക്ക്!

Advertisement

ന്യൂഡൽഹി: 801 കോടി രൂപയുടെ സൂപ്പർ റോഡിന് അനുമതി നൽകി യോഗി ആദിത്യനാഥ് സർക്കാർ. ഡൽഹി-നോയിഡ റൂട്ടിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ആറ് കിലോമീറ്റർ ചില്ല എലിവേറ്റഡ് റോഡിന് 801 കോടി രൂപയുടെ പുതുക്കിയ ബജറ്റിനാണ് ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകിയത് എന്നാണ് റിപ്പോർട്ടുകൾ.

ഇതോടെ പണമില്ലാത്തതിനാൽ ഇത്രകാലവും മുടങ്ങിക്കിടക്കുന്ന പദ്ധതി ഇനി മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകും എന്നാണ് റിപ്പോർട്ടുകൾ. പതിറ്റാണ്ടുകളോളം പഴക്കമുള്ള പദ്ധതി ഫണ്ടിന്റെ അഭാവം മൂലം വർഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. നിർമ്മാണം പൂർത്തിയാകുന്നതോടെ തിരക്കുള്ള സമയങ്ങളിൽ നീണ്ട ഗതാഗതക്കുരുക്കിൽ വലയുന്ന യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും.

6-വരി എലിവേറ്റഡ് റോഡ് പൂർത്തിയായിക്കഴിഞ്ഞാൽ, ഡൽഹിയിലെ മയൂർ വിഹാറിൽ നിന്ന് നേരിട്ട് മഹാമായ മേൽപ്പാലത്തിന് സമീപമുള്ള നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ്‌വേയിലേക്ക് പോകാൻ സാധിക്കും. ഇത് വലിയ തിരക്കുള്ള നിലവിലെ ഡൽഹി-നോയിഡ ലിങ്ക് റോഡിന് സുഗമമായ ബദൽ നൽകുന്നു. ദില്ലിയിലെ മയൂർ വിഹാറിനുമിടയിൽ 5.96 കിലോമീറ്റർ സിഗ്നൽ രഹിത റോഡായിരിക്കും ചില്ല എലിവേറ്റഡ് റോഡ്. നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേക്ക് സമീപം മഹാമായ ഫ്ലൈഓവർ, നോയിഡയിലെ 14A, 14, 15, 15A, 16, 18 സെക്ടറുകളിൽ നിന്നുള്ള എല്ലാ ട്രാഫിക്കും ഒഴിവാക്കുന്നു.
തിരക്കുള്ള സമയങ്ങളിൽ പോലും സുഗമമായ ഗതാഗതം സുഗമമാക്കാൻ റോഡിന് ആറുവരിപ്പാതയുണ്ടാകും. അക്ഷരധാം, മയൂർ വിഹാർ, കാളിന്ദി കുഞ്ച് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും തലസ്ഥാനത്തും നോയിഡയ്ക്കും ഗ്രേറ്റർ നോയിഡയ്ക്കും പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യുപി കാബിനറ്റിൽ നിന്നുള്ള അംഗീകാരം ലഭിച്ചതോടെ,പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിക്കൊപ്പം പിഡബ്ല്യുഡി അതിന്റെ വിഹിതം ക്രമീകരിക്കും എന്ന് പൊതുമാരമത്ത് വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. അടിസ്ഥാന സൗകര്യ പദ്ധതികളിലെ മൂലധന ചെലവുകൾക്കായി സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം നൽകുന്ന കേന്ദ്രത്തിൻറെ പദ്ധതിയാണിത്. പദ്ധതിച്ചെലവിന്റെ പകുതി – ഏകദേശം 393.6 കോടി രൂപ – നോയിഡ അതോറിറ്റിയും ബാക്കി കേന്ദ്ര സർക്കാരിന്റെ ഗതി ശക്തി സ്‍കീമും വഹിക്കും. കാബിനറ്റ് അനുമതിയോടെ, പദ്ധതിയുടെ നിർമ്മാണ ഏജൻസിയായ ഉത്തർപ്രദേശ് സ്റ്റേറ്റ് ബ്രിഡ്‍ജ് കോർപ്പറേഷൻ ലിമിറ്റഡിന് (യുപിഎസ്ബിസിഎൽ) എലിവേറ്റഡ് റോഡിന് പുതിയ ടെൻഡർ നൽകാനാകുമെന്ന് മുതിർന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

2013-ൽ തുടങ്ങിയ ചില്ല എലിവേറ്റഡ് റോഡിന്റെ നിർമ്മാണം 2019-ൽ ആരംഭിച്ചു. തുടക്കത്തിൽ 605 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. പദ്ധതിച്ചെലവ് അന്ന് നോയിഡ അതോറിറ്റിയും യുപി സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പും (പിഡബ്ല്യുഡി) തുല്യമായി വഹിക്കേണ്ടതായിരുന്നു, എന്നാൽ പിഡബ്ല്യുഡി ഫണ്ട് അനുവദിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2020 മാർച്ചിൽ നോയിഡ അതോറിറ്റി പദ്ധതിയുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. പദ്ധതിയുടെ ഏകദേശം 10 ശതമാനം ജോലികൾ അക്കാലത്ത് പൂർത്തിയാക്കിയിരുന്നു. അപ്പോഴേക്കും അതോറിറ്റി 60 കോടി രൂപ സംഭാവനയും നൽകിയിരുന്നു. എന്നാൽ ഫണ്ട് സംബന്ധിച്ച സ്‍തംഭനാവസ്ഥ പിന്നെയും തുടർന്നു. 2022-ഓടെ, നിർമ്മാണ സാമഗ്രികളുടെ വിലയിൽ വർദ്ധനവ് ചൂണ്ടിക്കാട്ടി യുപിഎസ്ബിസിഎൽ ബജറ്റ് 1,076 കോടി രൂപയായി പരിഷ്കരിച്ചു. എന്നാൽ നോയിഡ അതോറിറ്റി ഈ കണക്ക് അംഗീകരിച്ചില്ല. തുടർന്ന് 912 കോടി രൂപയായി ഏജൻസി ബജറ്റ് കുറച്ചെങ്കിലും അതും അതോറിറ്റി നിരസിച്ചു.

അതിനുശേഷം, അതോറിറ്റി ഒരു മൂന്നാം കക്ഷി കൺസൾട്ടന്റിനെ കൊണ്ടുവന്നു. അവർ 801 കോടി രൂപ ശുപാർശ ചെയ്‍തു, ഐഐടി മുംബൈയിലെ വിദഗ്ധർ കണക്കുകൾ പരിശോധിച്ചു. പദ്ധതി ഫയൽ ഒടുവിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ യുപി സർക്കാരിന്റെ എംപവേർഡ് ഫിനാൻസ് കമ്മിറ്റിക്ക് (ഇഎഫ്‌സി) അയച്ചു. അതിന് അനുമതി നൽകുകയും ഒടുവിൽ ഫയൽ മന്ത്രിസഭയുടെ മേശയിലെത്തുകയും ചെയ്തു. മന്ത്രിസഭയുടെ അനുമതിലഭിച്ചതോടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ഒരു മാസത്തിനകം നിർമാണം പുനരാരംഭിക്കുമെന്ന് നോയിഡ സിഇഒ റിതു മഹേശ്വരി പറഞ്ഞു. ഇതോടെ ആയിരക്കണക്കിന് യാത്രക്കാർക്ക് തടസമില്ലാത്ത യാത്രാസൗകര്യമാണ് ഒരുങ്ങുന്നത്.

Advertisement