ന്യൂഡെല്‍ഹി. ബ്രിജ്ഭൂഷണെതിരെ ഗുസ്തി താരങ്ങൾ സമർപ്പിച്ച പരാതിയുമായ് ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച ഡൽഹി പോലിസ് കോടതിയിൽ സമർപ്പിയ്ക്കും. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 , 354 എ വകുപ്പുകൾ പ്രകാരമാണ് ബ്രിജ്ഭൂഷണെതിരെ ഡൽഹി പോലിസ് കേസ് എടുത്തിട്ടുള്ളത്. അതേസമയം പ്രായപൂർത്തി ആകാത്ത പെൺകുട്ടി മൊഴി തിരുത്തിയതിന് പിന്നാലെ ബ്രിജ് ഭൂഷൺ ഇന്ന് ഗോണ്ടയിലെ റാലിയെ അഭിസംബോധന ചെയ്തു.
ലൈംഗികമായി അതിക്രമിച്ചു എന്നതാണ് ഗുസ്തിതാരങ്ങൾ സമർപ്പിച്ച പരാതിയിലെ ആക്ഷേപം. പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരമുള്‍പ്പടെ ഏഴു പേരാണ് പരാതിക്കാർ. പരിശീലന കേന്ദ്രങ്ങള്‍, വിവിധ അന്താരാഷ്ട്ര വേദികള്‍, ബ്രിജ്ഭൂഷണിന്റെ ഓഫീസ്, റെസ്റ്റോറന്റ് ഉള്‍പ്പടെ എട്ടു സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി അതിക്രമിച്ചു എന്നാണ് ഗുസ്തി താരങ്ങളുടെ മൊഴി .ശ്വാസം പരിശോധിക്കുകയാണെന്ന വ്യാജേനെ സ്വകാര്യഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നും ഗുസ്തിതാര ങ്ങൾ കുറ്റപ്പെടുത്തുന്നു. മൊഴികളുടെ അടിസ്ഥാനത്തിൽ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 354, 354 എ പ്രകാരമുള്ള കുറ്റക്യത്യങ്ങൾ നടന്നിട്ടുണ്ടോ എന്നാണ് ഡ ൽ ഹി പോലിസ് അന്വേഷിച്ചത്. ശാസ്ത്രിയ പരിശോധന അടക്കം വിഷയത്തിൽ ഡൽ ഹി പോലിസ് നടത്തുകയും ചെയ്തു. ഇതിൻ്റെ എല്ലാം അടിസ്ഥാനത്തിലാണ് അന്തിമ റിപ്പോർട്ട് ഇപ്പോൾ ഡളി പോലിസ് തയ്യാറാക്കുന്നത്. തിങ്കളാഴ് ചയോടെ അന്തിമ റിപ്പോർട്ട് തയ്യാറാകുമെന്നും നിയമ വിഭാഗത്തിൻ്റെ പരിശോധനയ്ക്ക് അത് കൈമാറും എന്നുമാണ് ഇപ്പോഴത്തെ വിവരം. ഈ ആഴ്ച തന്നെ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിയ്ക്കും. അതേസമയം ആരോപണവിധേയനായ ബ്രിജ് ഭൂഷൺ വീണ്ടും പൊതു വേദികളിൽ സജ്ജിവമായി. തൻ്റെ തന്നെ മണ്ഡലമായ ഗോണ്ടയിലെ റാലിയിൽ ആണ് ബ്രിജ് ഭൂഷൺ ഇടവേളയ്ക്ക് ശേഷം ഇന്ന് എത്തുക. അന്വേഷണം 15 ന് മുൻപ് അവസാനിപ്പിച്ച് നടപടി ഉണ്ടായില്ലെങ്കിൽ എഷ്യൻ ഗെയിംസിൽ അടക്കം പങ്കെടുക്കില്ലെന്ന് കായികതാരങ്ങൾ ഇന്നലെ വ്യക്തമാക്കിയിരുന്നു.