ബഹനബഗ റെയിൽവേ സ്റ്റേഷൻ സിബിഐ സീൽ ചെയ്തു

Advertisement

ബാലസോര്‍. ഒഡിഷയിലെ ബാലസോറിൽ 288 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തമേഖലക്ക് സമീപമുള്ള ബഹനബഗ റെയിൽവേ സ്റ്റേഷൻ സിബിഐ സീൽ ചെയ്തു. ഇതോടെ സ്റ്റേഷന്റെ പ്രവർത്തനം തല്ക്കാലത്തേക്ക് നിർത്തിവച്ചു. സ്റ്റേഷനിലെ ലോഗ് ബുക്ക്,റിലേ പാനൽ,മറ്റു ഉപകരണങ്ങൾ എന്നിവ അന്വേഷണത്തിന്റെ ഭാഗമായി സി ബി ഐ സംഘം പരിശോധിച്ച ശേഷം സീൽ ചെയ്തു.

ഇതോടെ ഗുഡ്സ് ട്രെയിനുകൾ അടക്കമുള്ള ട്രെയിനുകൾ ബഹനബഗ സ്റ്റേഷനിൽ നിർത്തില്ലെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ അറിയിച്ചു. യാത്രക്കാരെയും സ്റ്റേഷന് അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.പ്രതിദിനം 170 ഓളം ട്രെയിനുകൾ കടന്നുപോകുന്ന സ്റ്റേഷനിൽ, മെമു അടക്കമുള്ള 16 ട്രൈനുകൾക്കുമാത്രമാണ് സ്റ്റോപ്പ്‌ ഉള്ളത്