കൊവിൻ വെബ്സൈറ്റ് വിവരങ്ങൾ ചോർന്നെന്ന റിപ്പോർട്ട് നിഷേധിച്ച് കേന്ദ്ര സർക്കാർ

Advertisement

ന്യൂഡെല്‍ഹി.കൊവിൻ വെബ്സൈറ്റ് വിവരങ്ങൾ ചോർന്നെന്ന റിപ്പോർട്ട് നിഷേധിച്ച് കേന്ദ്ര സർക്കാർ. കോവിൻ പോർട്ടലിൽനിന്നും മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട രേഖകളാണ് ടെലിഗ്രാം ബോട്ടിൽ ലഭ്യമെന്ന റിപ്പോർട്ടിലാണ് പ്രതികരണം. മുൻകാലങ്ങളിൽ ചോർന്ന വിവരങ്ങൾ ആണ്‌ ഇപ്പോൾ പുറത്ത് വന്നതെന്ന് കേന്ദ്ര മന്ത്രി രാജീവ്‌ ചന്ദ്രശേഖർ. വിവര ചോർച്ചയിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചുരി ആവശ്യപ്പെട്ടു.

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് കോവിന് പോർട്ടലിൽ രജിസ്‌‌റ്റർ ചെയ്‌ത കോടിക്കണക്കിനു പേരുടെ സ്വകാര്യവിവരങ്ങൾ ചോർന്നുവെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്.

ടെലിഗ്രാം ബോട്ട് വഴി, വ്യക്തികളുടെ മൊബൈൽ നമ്പർ, ആധാർ അടക്കമുള്ള തിരിച്ചറിയൽ രേഖ കളുടെ വിവരങ്ങൾ എന്നിവയും ഇതേ മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്ത മറ്റുള്ളവരുടെ വിവരങ്ങളും ചോർന്നതായാണ് റിപ്പോർട്ട്.

രാഷ്ട്രീയനേതാക്കൾ അടക്കം നിരവധി പ്രമുഖരുടെ വിവരങ്ങൾ, തിങ്കളാഴ്ച രാവിലെ മുതൽ പ്രവർത്തന രഹിതമായ ടെലിഗ്രാം ബോട്ടിൽ ലഭ്യമായിരുന്നു.

വിഷയം അതീവ ഗുരുതരവും ആശങ്ക ഉണ്ടാക്കുന്നതുമെന്നും, സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി ആവശ്യപ്പെട്ടു.

എന്നാൽ കോവിന് പോർട്ടലിലെ വിവരങ്ങൾ സുരക്ഷിതമെന്നും, ഒ ടി പി നൽകിയാൽ മാത്രമേ വിവരങ്ങൾ ലഭ്യമാകൂ എന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം വിഷയം ഇന്ത്യൻ കമ്പ്യൂട്ടർ റസ്പോൺസ് ടീം പരിശോധിച്ചു എന്നും കോവിൻ വിവരങ്ങളിലേക്ക് കടന്നു കയറിയതായി കണ്ടെത്തിയിട്ടില്ല എന്നും കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്ര ശേഖർ ട്വിറ്ററിലൂടെ പ്രതികരിച്ചു.

മുൻ കാലങ്ങളിൽ ചോർന്ന വിവരങ്ങൾ ആണ്‌ ഇപ്പോൾ പുറത്ത്‌ വന്നത് എന്നാണ് മന്ത്രിയുടെ വിശദീകരണം.