ഒഡിഷ ട്രെയിൻ അപകടം, 5 പേരെ സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തു

Advertisement

ബലസോര്‍.ഒഡിഷ ട്രെയിൻ അപകടത്തിൽ 5 പേരെ സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തു.ബഹനഗ ബസാർ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ഗേറ്റ് മാൻ എന്നിവരടക്കം 5 പേരാണ് കസ്റ്റഡിയിൽ ഉള്ളത്.9 റെയിൽവേ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ ആണെന്നാണ് സിബിഐ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ബാലസോറിൽ തന്നെ തുടരുന്ന 10 അംഗ സിബിഐ സംഘം ഇതിനകം 100 ലേറെ പേരെ ചോദ്യം ചെയ്തു. ബഹനബഗ റെയിൽവേ സ്റ്റേഷൻ സീൽ ചെയ്ത സിബിഐ, ശാസ്ത്രീയമായ ചില തെളിവുകൾ ശേഖരിച്ചിരുന്നു. ഇവ വിശദമായ പരിശോധനക്ക് അയച്ചിരിക്കുകയാണ്. സിബിഐ യുടെ മുൻ‌കൂർ അനുമതി ഇല്ലാതെ ഒരു ട്രെയിനും സ്റ്റേഷനിൽ നിർത്തരുത് എന്ന് റെയിൽവേ നിർദ്ദേശം നൽകിയിട്ടുണ്ട്.