കർണാടകയിലെ വിജയ ഫോർമുല കോണ്‍ഗ്രസ് മധ്യപ്രദേശിലും ആവർത്തിക്കുന്നു, വാഗ്ദാനങ്ങളുമായി പ്രിയങ്ക

Advertisement

ന്യൂഡൽഹി.കർണാടകയിലെ വിജയ ഫോർമുല കോണ്‍ഗ്രസ് മധ്യപ്രദേശിലും ആവർത്തിച്ചേക്കും.സംസ്ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പ്രിയങ്ക ഗാ ന്ധി തുടക്കമിട്ടു. ജബൽപുരിൽ നടത്തിയ റാ ലിയിൽ പാർട്ടിയുടെ 5 ക്ഷേമ വാഗ്ദാനങ്ങൾ പ്രിയങ്ക പ്രഖ്യാപിച്ചു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1500 രൂപ, 500 രൂപയ്ക്കു പാചകവാതക സിലിണ്ടർ, 100 യൂണിറ്റ് വൈദ്യുതി സൗജന്യം, 100 – 200 വരെ യൂണിറ്റിനു പകുതി വില, സർക്കാർ ജീ വനക്കാർക്കു പഴയ പെൻഷൻ പദ്ധതി, കർ ഷക വായ്പ എഴുതിത്തള്ളൽ എന്നിവയാ ണു പ്രിയങ്ക പ്രഖ്യാപിച്ചത്. അടുത്തിടെ വിജ യിച്ച കർണാടകയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളാണ് ഇവ. സാധാരണക്കാരെ ഒപ്പം നിർത്താൻ ഇതു സഹായിച്ചുവെന്നു വി ലയിരുത്തിയാണ് ഈ വർഷമവസാനം തിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശിലും കോൺഗ്രസ് സമാന നീക്കം നടത്തുന്നത്.

കർണാടകയിൽ അധികാരമേറ്റ ശേഷമു ള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ വാഗ്ദാന ങ്ങളെല്ലാം സർക്കാർ നടപ്പാക്കിയെന്നു പ്രിയങ്ക ചൂണ്ടിക്കാട്ടി, നർമദ നദിയിൽ ആരതി നടത്തിയ ശേഷമാണു പ്രിയങ്ക റാലിക്കെത്തിയ ത്. സംസ്ഥാനത്തെ 8 ജില്ലകളടങ്ങുന്ന മഹാ കൗശൽ മേഖലയിൽ ചുവടുറപ്പിക്കാൻ ലക്ഷ്യമിട്ടാണ് ജബൽപുരിൽനിന്നു പ്രചാര ണത്തിനു തുടക്കമിട്ടത്. രാഹുൽ ഗാന്ധിയു ടെ ഭാരത് ജോഡോ പദയാത്ര കടന്നുപോകാ ത്ത പ്രദേശമാണിത്.