ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം.ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ,ഗണ്ഡോ ഭലസ്സ ഗ്രാമത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.ഭൂനിരപ്പിൽ നിന്നും 30 കിലോമീറ്റർ താഴ്ചയിൽ ആണ് പ്രഭവ കേന്ദ്രം. റിക്റ്റർ സ്കൈയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പാകിസ്ഥാനിലും ചൈനയിലെ ചില പ്രദേശങ്ങളിലും ഭൂകചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. ആളുകൾക്ക് പരിക്കേറ്റതായോ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ടില്ല.