അഹമ്മദാബാദ്.ചുഴലിക്കാറ്റ് ബിപർജോയ് വൈകിട്ട് 4 നും 8 നും ഇടയിൽ കരതൊടുംഎന്ന് കാലാവസ്ഥാ പ്രവചനം.
മണിക്കൂറിൽ 125- 135 കിലോ മീറ്റർ വരെ വേഗതയിലാകും ചുഴലിക്കാറ്റ്,വേഗത 150 വരെ ഉയരാനും സാധ്യത.
പാകിസ്ഥാനിലെ കറാച്ചിയ്ക്കും ഗുജറാത്തിലെ മാണ്ഡവിക്കും ഇടയിലാകും കാറ്റ് വിശുന്നത്.കച്ചിന് പുറമേ ദ്വാരക,പോര്‍ബന്തര്‍,ജാംനഗര്‍,രാജ്കോട്ട്,ജുനഗഡ്,മോര്‍ബി എന്നീ ജില്ലകളിലും കർശന ജാഗ്രതാ നിർദ്ദേശം.
74,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, അതീവ ജാഗ്രതയില്‍ ഗുജറാത്ത്
ചുഴലിക്കാറ്റ് കൂടുതല്‍ ബാധിക്കുന്നത് കച്ച് ജില്ലയിലെന്നും മുന്നറിയിപ്പ്. പല മേഖലകളിലും നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുന്നു.
ആളുകള്‍ പരമാവധി വീടുകളില്‍ കഴിയണമെന്നാണ് അധികൃതരുടെ നിര്‍ദേശം. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകള്‍, കര-വ്യോമ-നാവിക സേനകള്‍ എന്നിവ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണ് എന്ന് സര്‍ക്കാര്‍ അറിയിച്ചു. ഗുജറാത്തിലെ കച്ച്, പോര്‍ബന്തര്‍, അമ്രേലി, ഗിര്‍ സോമനാഥ്, ദ്വാരക എന്നിവിടങ്ങളില്‍ രണ്ട് ദിവസത്തേക്ക് സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എമര്‍ജന്‍സി സര്‍വീസ് കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് നടക്കാനിരുന്ന മന്ത്രിസഭാ യോഗം റദ്ദാക്കുകയും എല്ലാ മന്ത്രിമാരോടും അവരവരുടെ മണ്ഡലങ്ങളില്‍ തുടരാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.