ബ്രാഹ്മണി നദിയില്‍ കുളിക്കാനിറങ്ങിയ പത്തുവയസുകാരനെ മുതല കടിച്ചുതിന്നു; പാതിതിന്ന നിലയില്‍ മൃതദേഹം

Advertisement

ഭുവനേശ്വര്‍: ഒഡീഷയിലെ കേന്ദ്രപാറയില്‍ ബ്രാഹ്മണി നദിയില്‍ കുളിക്കാനിറങ്ങിയ പത്തുവയസുകാരനെ മുതല കടിച്ചുതിന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ അശുതോഷിനെയാണ് മുതല കൊലപ്പെടുത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം. ഒരു മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ പാതിതിന്ന മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മുതലകളുടെ പ്രജനനകാലമായതിനാല്‍ ഈ സമയത്ത് അവ വേഗത്തില്‍ അക്രമണകാരികളാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ച കുട്ടിയുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

Advertisement