ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മോഷണം: രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍

Advertisement

ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മോഷണം നടത്തിയ രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍. താരത്തിന്റെ മുംബൈ ജുഹുവിലെ വീട്ടില്‍ കഴിഞ്ഞ ആഴ്ച നടന്ന മോഷണത്തില്‍ വീട്ടില്‍ നിന്ന് വിലയേറിയ വസ്തുക്കള്‍ നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ജുഹു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരാണ് കേസുമായി ബന്ധപ്പെട്ട രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.