എല്ലാ സ്‌കൂളുകളിലും യോഗ പരിശീലകര്‍: പുതിയ തസ്തിക സൃഷ്ടിക്കും

Advertisement

രാജ്യത്തെ എല്ലാ സ്‌കൂളുകളിലും യോഗ പരിശീലകരെ നിയമിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആയുഷ്-വിദ്യാഭ്യാസ മന്ത്രാലയങ്ങളുടേതാണ് സംയുക്ത നടപടി. ഇതുവഴി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. കായികപരിശീലനം നല്‍കുന്ന മാതൃകയില്‍ യോഗാഭ്യാസത്തിലും പരിശീലനം നല്‍കാന്‍ ‘യോഗ പരിശീലകര്‍’ എന്ന തസ്തിക സൃഷ്ടിക്കും.
ഡല്‍ഹി, ഗോവ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രത്യേക യോഗപരിശീലകരും പ്രതിദിന ക്ലാസും ഇപ്പോഴുണ്ട്. സംസ്ഥാന സര്‍ക്കാരുകളാണിത് നടത്തുന്നത്. ഈ മാതൃകയാണ് രാജ്യത്താകെ നടപ്പാക്കുകയെന്നും ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കി.

Advertisement