അഹമ്മദാബാദ്:
ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ വ്യാപക നാശം വിതയ്ക്കുന്നതിനിടെ വെള്ളപ്പൊക്കത്തിൽ പെട്ട് അച്ഛനും മകനും ദാരുണാന്ത്യം. ഭാവ്‌നഗർ ജില്ലയിലാണ് രാംജി പർമർ(55), മകൻ രാകേഷ് പർമർ(22) എന്നിവർ മരിച്ചത്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ആടുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരും ഒഴുകി പോകുകയായിരുന്നു
ഭാവ്‌നഗർ അടക്കം ഗുജറാത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ് ഇന്നലെ മുതൽ പെയ്യുന്നത്. ഭണ്ഡാർ ഗ്രാമത്തിലൂടെ കടന്നുപോകുന്ന തോട്ടിലും വെള്ളം പൊങ്ങി. പെട്ടെന്നുള്ള കുത്തൊഴുക്കിലാണ് രാംജിയുടെ ആടുകൾ തോട്ടിൽ കുടുങ്ങിയത്. ആടുകളെ രക്ഷിക്കാൻ രാംജിയും മകനും തോട്ടിലിറങ്ങിയപ്പോൾ ഒഴുകി പോകുകയായിരുന്നു. ഇരുരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ 22 ആടുകളും ഒരു ചെമ്മരിയാടും ചത്തു.