അഹമ്മദാബാദ്. ഗുജറാത്തിൽ കനത്ത നാശം വിതച്ച ബിപോർ ജോയ് ചുഴലിക്കാറ്റ്, ശക്തി ക്ഷയിച് രാജസ്ഥാനിലെത്തി. രാജസ്ഥാനിലെ 10 ജില്ലകളിൽ കനത്ത മഴയും കാറ്റും തുടരുന്നു.ഗുജറാത്തിലെ 1000 ത്തിലെറെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.സംസ്ഥാനത്ത് വൈദ്യുത ബന്ധം താറുമാറായി. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു.
അത്യന്തം പ്രഹര ശേഷിയോടെ കച് – സൗരാഷ്ട്ര മേഖലകളിലൂടെ കടന്നുപോയ ചുഴലിക്കാറ്റ്, ഗുജറാത്തിൽ വൻ നാശം വിതച്ചു.
4500 ഓളം ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. 1000ത്തിലേറെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.മൂന്ന് ദേശീയപാതകൾ അടച്ചു.
തീരപ്രദേശത്തെ ജനവാസ മേഖലകളിൽ പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്.
പോസ്റ്റുകളും, ട്രാൻസ്‌ഫോർമാറുകളും വ്യാപകമായി തകർന്നതിനാൽ
സംസ്ഥാനത്തെ വൈദ്യുത വിതരണം താറുമാറായി.
മണിക്കൂറുകളായി പലയിടത്തും വൈദ്യുതി ഇല്ല.
രക്ഷപ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് വൈദ്യത ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ബിപോർ ജോയ് കര തോട്ട ശേഷം ഒരാൾക്ക് പോലും ജീവ ഹാനി ഉണ്ടായില്ലെന്നും, ജംനഗറിൽമിന്നൽ പ്രളയത്തിൽ 2 പേർ മരിച്ചത് അതിനു മുൻപാണെന്നും എന്‍ഡിആര്‍എഫ് ഡിജി അതുൽ കർവാൾ അറിയിച്ചു.
സംസ്ഥാനത്ത് പലയിടത്തുണ്ടായ അപകടങ്ങളിൽ 23പേർ പരിക്കേറ്റ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു.
ചുഴലി കാറ്റായി തെക്കൻ രാജസ്ഥാനിൽ പ്രവേശിച്ച ബിപോർ ജോയ്, വടക്ക് കിഴക്കൻ ദിശയിൽ നീങ്ങുകയാണ്.
രാജസ്ഥാനിലെ ബാർമർ, ജലോർ, ജയ്‌സാൽമീർ, സിരോഹി, ജോധ്പൂർ, പാലി എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും തുടരുന്നു.
ഡൽഹി ഹരിയാന എന്നിവിടങ്ങളിലും ചുഴലി കാറ്റിന്റെ സ്വാധീനത്തില്‍ ശക്തമായ മഴയും കാറ്റും ഉണ്ടായി.
വൈകിട്ടോടെ ബിപോർ ജോയ് ന്യൂനമർദ്ദമായി ദുർബലപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.