പിടികൂടിയത് അസാധാരണ നീക്കത്തില്‍, സി എ എം ബഷീറിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ തുടങ്ങി

Advertisement

ന്യൂഡെല്‍ഹി.കാന‍ഡയില്‍ അറസ്റ്റിലായ സിഎ എം ബഷീറിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ മുംബൈ പോലീസ് ഇന്ന് തുടങ്ങും.

മലയാളിയായ സിഎ എം ബഷീര്‍ എന്നറിയപ്പെടുന്ന ചാനെപറമ്പില്‍ മുഹമ്മദ് ബഷീര്‍ കാനഡയില്‍ ആണ് കഴിഞ്ഞ ദിവസ്സം അറസ്റ്റിൽ ആയത്
സിമി നേതാവും 2003ല്‍ മഹാരാഷ്ട്രയിലെ മുലുന്ദില്‍ നടന്ന ട്രെയിന്‍ സ്‌ഫോടന കേസിലെ പ്രതിയുമാണ് സിഎ എം ബഷീര്‍

10 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ട്രയിൻ സ്ഫോടനത്തിന്‍റെ ആസൂത്രകനായിരുന്നു സിഎ എം ബഷീര്‍. സി എ എം ബഷീര്‍ നെതിരെ നേരത്തെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

2003ലെ മുലുന്ദ് സ്‌ഫോടന കേസിൽ പിടികിട്ടാപ്പുള്ളിയാണ് ചാനെപറമ്പില്‍ മുഹമ്മദ് ബഷീര്‍. കഴിഞ്ഞ കുറച്ച് വർഷമായി ഇയാൾ കാനഡയിൽ ഉണ്ടെന്ന വിവരം രഹസ്യാന്വേഷണ എജൻസികൾക്ക് ലഭിച്ചിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെ സി എ എം മുഹമ്മദിനെതിരെ റെഡ് കോർണ്ണർ നോട്ടീസ് പുറപ്പെടുവിച്ചു.

താൻ അല്ല സി.എ.എം ബഷീർ എന്നായിരുന്നു അപ്പോൾ ഇയാളുടെ വാദം. സഹോദരിയുടെ ഡി എൻ എ പ്രോഫൈൽ തേടാൻ ഇതോടെ പോലിസ് കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഇതറിഞ്ഞതോടെ ആണ് സി.എ.എം ബഷീർ മറ്റൊരു രാജ്യത്തെയ്ക്ക് കടക്കാൻ ശ്രമിച്ചത്. തുർക്കിയിലെയ്ക്ക് പോകാനായിരുന്നു ശ്രമം എന്നാണ് ലഭ്യമായ വിവരം. പക്ഷേ വിമാനത്താവളത്തിൽ ഇയാൾ പിടികൂടപ്പെട്ടു. മുംബൈ പോലിസ് ക്രൈംബ്രാഞ്ച് സംഘം ഇയാളുടെ ഡി.എൻ.എ സാമ്പിളുകൾ ഉടൻ ശേഖരിയ്ക്കും.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശേഖരിയ്ക്കുന്ന സഹോദരിയുടെ സാമ്പിളുമായ് താരതമ്യം ഉണ്ടായാൽ ഇന്ത്യയിലെയ്ക്ക് കൊണ്ടുവരാനാണ് തിരുമാനം. എയറോനോട്ടിക്കല്‍ എന്‍ജീനിയറായിരുന്നും നേരത്തെ സി എ എം ബഷീര്‍. പിന്നീട് നിരോധിത സംഘടനയായ സിമിയില്‍ ചേർന്നു. പാക്കിസ്ഥാൻ രഹസ്യാന്വേഷണ എജൻസിയുടെ പരിശീലനം ലഭിച്ച ഭീകരൻ കൂടിയാണ് ഇയാൾ. നിരോധിത സംഘടനയായ സിമിയുടെ ദേശീയ അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്നു. 90കളില്‍ സി എ എം ബഷീർ പാകിസ്ഥാനിലെയ്ക്ക് കടന്നിരുന്നു. ഇവിടെ ഇയാൾക്ക് ഐ.എസ്.ഐ ഭീകരവാദ പരിശീലനവും നല്കി. ഇന്ത്യയിലെ 50 അതീവ ഭീകരരായ ക്രിമിനലുകളുടെ പട്ടികയിലും സി.എ എം ബഷീര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പക്കിസ്ഥാനിൽ നിന്നു ഷാര്‍ജയിലേയ്ക്കും അവിടെ നിന്ന് ദുബായിലേക്കും പിന്നീട് സിംഗപ്പൂരിലേക്കും ഒടുവിൽ കാനഡയിലേക്കും എത്തി. സൗദിയില്‍ ഇയാൾ ഭീകരവാദ സെല്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. നിരവധി യുവാക്കളെ ആണ് ഇയാൾ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തത്.

Advertisement