വ്യാജ ആരോപണം: തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

Advertisement

തമിഴ്‌നാട്ടിൽ ബിജെപി സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യയെ അറസ്റ്റ് ചെയ്തു. സിപിഎം മധുര ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് അറസ്റ്റ്. സിപിഎം എംപിക്കെതിരായ പരാമർശത്തിലാണ് പോലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

മധുര പൊന്നാടം ടൗൺ പഞ്ചായത്തിലെ 12ാം വാർഡിൽ ശുചീകരണ തൊഴിലാളിയെ മാലിന്യം നിറഞ്ഞ മാൻ ഹോളിലേക്ക് സിപിഎം കൗൺസിലർ നിർബന്ധിച്ച് ഇറക്കിയെന്നും തൊഴിലാളി പിന്നീട് അണുബാധയേറ്റ് മരിച്ചെന്നും ഇക്കാര്യത്തിൽ സിപിഎം എംപി വെങ്കടേശൻ മൗനം പാലിക്കുന്നുവെന്നും ആരോപിച്ച് എസ് ജി സൂര്യ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ സൂര്യ പറഞ്ഞ പ്രദേശത്തൊന്നും സിപിഎമ്മിന് കൗൺസിലർ ഇല്ലെന്ന് പരാതിയിൽ പറയുന്നു. വ്യാജ ആരോപണം ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.