രവി സിൻഹ പുതിയ റോ മേധാവി; നിയമനം രണ്ട് വർഷത്തേക്ക്

Advertisement

ന്യൂഡൽഹി: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രവി സിൻഹയെ റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) മേധാവിയായി നിയമിച്ചു. സാമന്ത് ഗോയലിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണു രവി സിൻഹയെ നിയമിച്ചത്‌. രണ്ടു വർഷത്തെ കാലാവധിയിലാണ് നിയമനം.

1988 ഐപിഎസ് ബാച്ച് ഛത്തീസ്ഗഡ് കേഡറിലെ ഉദ്യോഗസ്ഥനായ രവി സിൻഹ നിലവിൽ റോ ഉപമേധാവിയാണ്. 2019 ജൂണിലാണ് സാമന്ത് ഗോയലിനെ റോ മേധാവിയായി നിയമിച്ചത്. രണ്ട് വർഷത്തേക്കായിരുന്നു നിയമനം. പിന്നീട് അദ്ദേഹത്തിന്റെ കാലാവധി രണ്ട് വർഷം കൂടി നീട്ടി. ജൂൺ 30ന് ഗോയലിന്റെ കാലാവധി അവസാനിക്കും. ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ സ്പെഷ്യൽ സെക്രട്ടറിയായിരുന്നു സിൻഹ.