പ്രതിഷേധിച്ച ഗുസ്തി താരങ്ങൾ പരിശീലനം ആരംഭിച്ചു

Advertisement

ന്യൂഡെല്‍ഹി.റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധിച്ച ഗുസ്തി താരങ്ങൾ പരിശീലനം ആരംഭിച്ചു.ഏഷ്യൻ ഗെയിംസ് ട്രയൽസിന് മുന്നോടിയായാണ് പരിശീലനം ആരംഭിച്ചത്. വിനേഷ് ഫോഗട്ടും ഗീത ഫോഗട്ടും ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളാണ് സോനിപത്തിലെ സായ് സെന്ററിൽ പരിശീലനം ആരംഭിച്ചത്. ഏഷ്യൻ ഗെയിംസിന്റെ ട്രെയ്‌ലുകൾ ഈ മാസം അവസാനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും,ഓഗസ്റ്റിലേക്ക് ട്രയൽസ് നീട്ടണമെന്ന് ഗുസ്തി താരങ്ങൾ അഭ്യർത്ഥിച്ചിരുന്നു.എന്നാൽ ഏഷ്യൻ ഗെയിംസിനുള്ള താരങ്ങളുടെ വിശദാംശങ്ങൾ നൽകാനുള്ള സമയ പരിധി നീട്ടണമെന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അഭ്യർത്ഥന ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പരിഗണിക്കാൻ ഇടയില്ലെന്നാണ് സൂചന.