മണിപ്പൂരിൽ വീണ്ടും സംഘർഷം

Advertisement

ഇംഫാല്‍.മണിപ്പൂരിൽ വീണ്ടും സംഘർഷം, കന്റോ വിൽ വീണ്ടും വെടിവെപ്പ്.ഒരു സൈനികന് പരിക്കേറ്റതായി റിപ്പോർട്ട്. രണ്ടു വീടുകൾക്ക് അക്രമികൾ തീവച്ചു. ബിജെപി എം എൽ എ മാരുടെ സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെകണ്ടു നിവേദനം സമർപ്പിച്ചു. സംസ്ഥാന സർക്കാരിൽ ഉള്ള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടതായി എം എൽ എ മാർ ആഭ്യന്തര മന്ത്രിയെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.

മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റണമെന്ന് എം എൽ എ മാർ ആവശ്യപ്പെട്ടതായി കോണ്ഗ്രസ് നേതാവ് ജയറാം രമേഷ് ആരോപിച്ചു.അതേസമയം അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ്. മുന്നറിയിപ്പ് നൽകി. പ്രധാന മന്ത്രിയെ കാണാനായി കഴിഞ്ഞ 6 ദിവസമായി ഡൽഹിയിലെ തുടരുന്ന പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്ന് മാധ്യമങ്ങളെ കാണും.