ന്യൂഡെല്‍ഹി. കേന്ദ്രസർക്കാറിന്റെ ഉന്നതല വിദഗ്ദ്ധ സംഘം ഉഷ്ണ തരംഗം ബാധിച്ച സംസ്ഥാനങ്ങൾ സന്ദർശിക്കും. മുഖ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ച തല യോഗത്തിലാണ് തീരുമാനം.കിഴക്കൻ സംസ്ഥാന ങ്ങളിലും,മധ്യ ഇന്ത്യയിലും നാളെ മുതൽ ഉഷ്ണ തരംഗത്തിൽ കുറവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
നിരവധി സംസ്ഥാനങ്ങൾ ഉഷ്ണ തരംഗത്തിൽ ചുട്ടു പൊള്ളുന്ന സാഹചര്യത്തിലാണ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചത്.
ആരോഗ്യ മന്ത്രാലയത്തിലെയും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന അഞ്ചംഗ സംഘം ഉഷ്ണതരംഗം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങൾ സന്ദർശിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
ഉഷ്ണ തരംഗത്തെ ഫലപ്രദമായി നേരിടാനുള്ള നടപടികൾ നിർദ്ദേശിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉഷ്ണ തരംഗത്തിൽ ജീവഹാനി ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ തലങ്ങളിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ഉഷ്ണ തരംഗം ബാധിച്ച സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി വെർച്വൽ മീറ്റിംഗ് നടത്താനും ഉന്നത തല യോഗത്തിൽ തീരുമാനിച്ചു
ഉത്തർപ്രദേശ്, ബീഹാർ, ഹരിയാന, തമിഴ്‌നാട്, മധ്യപ്രദേശ്, ജാർഖണ്ഡ്, വിദർഭ, ഒഡീഷ, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ അതികഠിനമായ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ കിഴക്കൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും നാളെ മുതൽ ചൂട് കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.