ലഖ്നൗ: ഉത്തർപ്രദേശിലെ ഷംലിയിൽ അഞ്ച് യുവതികളെ വിവാഹം ചെയ്തയാൾ ആറാം വിവാഹത്തിനായി 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. യുവതിയെ മതംമാറ്റി ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിച്ചെന്നും ആരോപണമുയർന്നു.
റാഷിദ് എന്നയാൾക്കെതിരെയാണ് പരാതിയുയർന്നത്. ഇയാൾക്കെതിരെ ചപ്രൗലി പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ടെന്നും പുറത്തുവന്നു. ടൈംസ് നൗ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതി പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്നും ആരോപണമുയർന്നു. പൊലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്നും അല്ലെങ്കിൽ മറ്റൊരു മകളെക്കൂടി തട്ടിക്കൊണ്ടുപോകുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ ആരോപിച്ചു. 19കാരി ഇപ്പോഴും ഇയാളുടെ കൂടെയാണ്. ജൂൺ 22നകം പെൺകുട്ടിയെ വീട്ടില്ലെത്തിച്ചില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഹിന്ദു സംഘടനകൾ മുന്നറിയിപ്പ് നൽകി. ഇയാളുടെ മറ്റുഭാര്യമാരും ഹിന്ദുപെൺകുട്ടികളാണെന്നും അവരെയും മതംമാറ്റിയിട്ടുണ്ടെന്നും ആരോപണമുയർന്നു.