ലാപ്ടോപ്പിനു മുന്നിൽ ഗൗരവഭാവത്തിൽ സ്മൃതി ഇറാനി; അടുത്ത ഇലക്‌ഷൻ തന്ത്രങ്ങൾ മെനയുകയാണോ എന്ന് കമന്റുകൾ

Advertisement

ഒരു ദിവസത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കാനൊരുങ്ങുന്നു എന്ന ക്യാപ്ഷനോടെ സ്മൃതി ഇറാനി പങ്കുവച്ച ചിത്രം വൈറൽ. താൻ ജോലിയിൽ മുഴുകിയിരിക്കുന്ന ചിത്രമാണ് സ്മൃതി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്.

കൈയ്യിൽ പേനയും അരികിൽ ബുക്കുമായി ലാപ്ടോപ്പിനു മുന്നിൽ തലയ്ക്കു കൈകൊടുത്തിരിക്കുന്ന സ്മൃതിയെ കണ്ടാൽ തന്നെ മനസ്സിലാകും, എന്തോ കാര്യമായ പണിയിലാണ്. മുഖത്ത് ഗൗരവഭാവവും. അടുത്ത ഇലക്‌ഷൻ മുന്നിൽ കണ്ടുള്ള പ്ലാനിങ്ങുകളിലാണോ എന്നും വീട്ടിലും ജോലി തന്നെയാണോ എന്നുമുള്ള കമന്റുകളാണ് വിഡിയോയ്ക്കു താഴെ വരുന്നത്. പ്രമുഖരായ പലരും ചിത്രത്തിനു കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് 43000ത്തിലധികം ലൈക്കുകളാണ് കിട്ടിയത്.