തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Advertisement

ചെന്നെ.ഇഡി കസ്റ്റഡിയിൽ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വീഡിയോ കോൺഫറൻസ് വഴി സെന്തിലിനെ ഇന്ന് ഹാജരാക്കണമെന്നാണ് ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദ്ദേശം.

ആശുപത്രിയിൽ കഴിയുന്നയാളെ കസ്റ്റഡിയിൽ വിട്ട നടപടിയെ സുപ്രീം കോടതി വിമർശിച്ചിരുന്നു. സെന്തിൽ ബാലാജിയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് ഇഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നാകും ഇഡിയുടെ ആവശ്യം. എന്നാൽ സുപ്രീം കോടതിയുടെ വിമർശനം വന്ന സാഹചര്യത്തിൽ സെഷൻസ് കോടതിയുടെ ഉത്തരവ് നിർണായമാകും. ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ സെന്തിൽ ബാലാജി തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.

Advertisement