കുപ് വാരയില്‍ നാല് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു

Advertisement

ജമ്മുകശ്മീര്‍. നാല് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. കുപ് വാരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരവാദികളെ വധിച്ചത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും വൻ ആയുധശേഖരവും കണ്ടെടുത്തു. പാക് അധീന കശ്മീരിൽ നിന്നും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റു മുട്ടൽ ഉണ്ടായത്. സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് ഭീകരവാദികളെ വധിച്ചതെന്ന് ജമ്മുകശ്മീർ പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടത് പാക്ക് ഭീകരരാണ് എന്നാണ് പ്രാഥമിക പരിശോധനയിൽ പോലീസ് കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടെ നുഴഞ്ഞുകയറാൻ ശ്രമിച്ച 11 ഭീകരവാദികളെ സൈന്യം വധിച്ചു.