രാജ്യം വിട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ പട്ടികയുമായി എന്‍ഐഎ

Advertisement

ന്യൂഡെല്‍ഹി.രാജ്യം വിട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ പട്ടിക എന്‍ഐഎ തയ്യാറാക്കി . പിടികിട്ടാത്ത വിദേശത്ത് ഉള്‍പ്പെടെ ഒളിവിലുള്ള 35 നേതാക്കളുടെ പട്ടികയാണ് തയ്യാറാക്കിയത് . രണ്ട് സ്ത്രീകള്‍ അടക്കം മലയാളികളും പട്ടികയിലുണ്ട്.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേർപ്പെട്ട ഇനിയും പിടിയിലായിട്ടില്ലാത്ത പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പട്ടികയാണ് എന്‍ ഐഎ തയ്യാറാക്കിയത്. മേല്‍വിലാസവും പാസ്പോര്‍ട്ട് വിശദാംശങ്ങളും ഉള്‍പ്പെടുത്തിയാണ് പട്ടിക. കേരളത്തില്‍ നിന്ന് പട്ടികയിൽ ഇടം പിടിച്ച സ്ത്രീകള്‍ രണ്ടു പേരും കണ്ണൂര്‍ സ്വദേശികളാണ്.
നഫസില , ഷാഹിന എന്നിവരാണ് പട്ടികയിൽ ഉള്ള മലയാളി വനിതകൾ.
ഇരുവരും അഫ്ഗാനിസ്ഥാനിലാണെന്നാണ് എന്‍ഐഎക്ക് ലഭിച്ച വിവരം.

പട്ടികയിലെ മലയാളികളില്‍ 16 പേര്‍ കണ്ണൂര്‍ സ്വദേശികളാണ്. പാലക്കാട് നിന്ന് മൂന്നുപേരും കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്ന് ഓരോരുത്തരും പട്ടികയിലുണ്ട്. ചിലര്‍ ഒമാൻ , സൗദി അറേബ്യ, സിറിയ, അഫ്ഗാനിസ്ഥാന്‍, യുഎഇ, മലേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്ക് കടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

സിറിയയില്‍ എട്ട് പേരും അഫ്ഗാനിസ്ഥാനില്‍ നാലു പേരും കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം.
കര്‍ണാടകയില്‍ നിന്ന് ആറു പേരും തമിഴ്നാട്ടില്‍ നിന്ന് 5 പേരും തെലങ്കാനയില്‍ നിന്ന് രണ്ടുപേരും ആന്ധ്രയില്‍ നിന്ന് ഒരാളും രാജ്യം വിട്ടവരുടെ പട്ടികയിലുണ്ട്.