മണിപ്പൂരിൽ ബിജെപി ഓഫീസിന് ആക്രമികൾ തീയിട്ടു

Advertisement

120 കോടി രൂപയുടെ പൈപ്പുകൾ സൂക്ഷിച്ച വെയർ ഹൗസും അക്രമികൾ തീയിട്ടു

ഇംഫാല്‍ . മണിപ്പൂരിൽ സംഘർഷം തുടരുന്നു. ഇംഫാൽ ഈസ്റ്റിലെ ഇശിറോവിൽ ബിജെപി ഓഫീസിന് ആക്രമികൾ തീയിട്ടു. സജിവ ജയിലിനു സമീപം, അഴുക്കു ചാലുകൾ നിർമ്മിക്കാനായി എത്തിച്ച 120 കോടി രൂപയുടെ പൈപ്പുകൾ സൂക്ഷിച്ച വെയർ ഹൌസും അക്രമികൾ തീവച്ചു നശിപ്പിച്ചു.അതേസമയം മണിപ്പൂരിൽ അക്രമികളുടെ നിരായുധീകരണത്തിന് നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി ബിരേൻ സിംഗ് അറിയിച്ചു.

ദേശീയപാതകൾക്ക് സമീപം ആക്രമികൾ സ്ഥാപിച്ച ബംഗറുകൾ നീക്കം ചെയ്തതായും, ഗ്രാമങ്ങൾ സംരക്ഷിക്കാൻ എന്ന പേരിൽ അക്രമത്തിനു മുതിർന്നാൽ കടുത്ത നടപടി ഉണ്ടാകും എന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ജൂൺ 21 സ്ഫോടനം നടത്തിയ ആക്രമികളെ തിരിച്ചറിഞ്ഞെന്നും കേസ് എൻ ഐഎക്ക് കൈമാറി എന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച സർവ്വ കക്ഷി യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രി യുടെ രാജി ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധം എന്ന് അറിയിച്ച ആഭ്യന്തരമന്ത്രി, സമാധാനത്തിനായുള്ള ശ്രമങ്ങൾ ഫലം കാണുന്നുണ്ടെന്നും, കഴിഞ്ഞ 10 ദിവസത്തിനിടെ അക്രമത്തിൽ ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും യോഗത്തെ അറിയിച്ചു.