ഉള്ളത് മോദിയെ തോല്‍പ്പിക്കണമെന്ന അജണ്ട മാത്രം,പ്രതിപക്ഷ യോഗത്തിനെതിരെ നിർമല സീതരാമൻ

Advertisement

ന്യൂഡെല്‍ഹി.പട്ന പ്രതിപക്ഷ യോഗത്തിനെതിരെവിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതരാമൻ.പ്രതി പക്ഷത്തിന് നെഗറ്റീവ് അജണ്ടയാണെന്നും മോദിയെ തോൽപ്പിക്കണം എന്ന അജണ്ടയിൽ ആണ് എല്ലാവരും ഒരുമിച്ച് കൂടിയത് എന്നും നിർമല സീതാരാമൻ വിമർശിച്ചു. എന്താണ്‌ ജനങ്ങൾക്ക് നൽകാനുള്ളത് എന്നാണ് പ്രതിപക്ഷം പറയേണ്ടത്, എന്നാൽ അവർക്ക് അധികാരമുണ്ടായിരുന്നപ്പോൾ നടന്നത് അഴിമതി മാത്രമാണെന്നും നിർമല സീതരാമൻ പറഞ്ഞു.അതേസമയം മോദിസർക്കാരിന്റെ കഴിഞ്ഞ ഒമ്പത് വർഷവും നടന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള വികസനമെന്നും,ഒരു അഴിമതി ആരോപണം പോലും മോദി സർക്കാരിനെതിരെ ഉയർന്നിട്ടില്ലഎന്നും ധനമന്ത്രി കൂട്ടി ചേർത്തു.

Advertisement