ന്യൂഡെല്‍ഹി.റസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിന് എതിരായ പ്രത്യക്ഷ സമരങ്ങൾ അവസാനിപ്പിക്കുന്നതായി ഗുസ്തി താരങ്ങൾ.ബ്രിജ് ഭൂഷണ് എതിരായ കുറ്റ പത്രം സമർപ്പിക്കുമെന്ന വാഗ്ദാനം കേന്ദ്ര സർക്കാർ പാലിച്ചതായും,തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുകയും ചെയ്തതിനാൽ തെരുവിലുള്ള പോരാട്ടം അവസാനിപ്പിക്കുന്നു എന്നാണ് തരങ്ങളുടെ വിശദീകരണം. എന്നാൽ നിയമ പോരാട്ടം തുടരുമെന്നും താരങ്ങൾ വ്യക്തമാക്കി.
വിനേഷ് ഫോഗാട്ട്, സാക്ഷി മ ല്ലിക്, ബജറംഗ് പുനിയ എന്നീ മൂന്ന് താരങ്ങൾ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.സമൂഹ മാധ്യമങ്ങളിൽ നിന്നും തല്ക്കാലത്തേക്ക് അവധി നൽകുന്നു വെന്നും വിനേഷ് ഫോഗോട്ടും സാക്ഷി മല്ലിക്കും അറിയിച്ചു.ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്കുള്ള പരിശീലനതിരക്കിൽ ആയതിനാലാണ് സമരത്തിൽ നിന്നും താരങ്ങൾ പിന്മാറിയത് എന്നാണ് സൂചന. അതേ സമയം ജൂലൈ 11 ന് നടക്കാനിരുന്ന റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് ഗുവാഹത്തി ഹൈ കോടതി സ്റ്റേ ചെയ്തു.അസം ഗുസ്തി ഫെഡറേഷൻ നൽകിയ ഹർജി യിലാണ് നടപടി.