ദേശീയ സുരക്ഷാ കോൺക്ലേവ്,പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ജമ്മുകശ്മീരിൽ

Advertisement

ജമ്മു.പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ജമ്മുകശ്മീരിലെത്തും. ദേശീയ സുരക്ഷാ കോൺക്ലേവിൽ പങ്കെടുക്കുന്നതിന് ആണ് പ്രതിരോധ മന്ത്രിയുടെ സന്ദർശനം. ജമ്മു സർവകലാശാലയിലെ ജനറൽ സോറവാർ സിങ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കോൺഗ്രസ് 1500 ക്ഷണിക്കപ്പെട്ട അതിഥികളാണ് പങ്കെടുക്കുന്നത്.

പ്രതിരോധ വിദഗ്ധരും, മുൻ സൈനിക ഉദ്യോഗസ്ഥരും കോൺക്ലേവിൽ പങ്കെടുക്കും. നരേന്ദ്രമോദി സർക്കാരിന്റെ ഒമ്പതാം വാർഷികത്തോടെ അനുബന്ധിച്ചാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. സംസ്ഥാന ബിജെപി ആസ്ഥാനത്ത് നടക്കുന്ന മുതിർന്ന നേതാക്കളുടെ യോഗത്തിലും രാജനാഥ് സിംഗ് പങ്കെടുക്കും.

Advertisement