ന്യൂഡെല്‍ഹി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം.ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും .മഴക്കെടുതിയിൽ 6 മരണം.ഉത്തരാഖണ്ഡിൽ രണ്ടുപേർ മരിച്ചു.അസമിൽ അഞ്ച് ലക്ഷം ആളുകളെ പ്രളയം ബാധിച്ചു.
ഹിമാചൽ പ്രദേശിലാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്.ഉരുൾപൊട്ടലിനെ തുടർന്ന് സോളനിലും, ഹാമിൽപൂരിലും 3 പേർ മരിച്ചു. ബാഗിയിലും മാണ്ഡിയിലും ജലനിരപ്പ് ഉയർന്നു.മാണ്ഡി – കുളു ദേശപാതയിൽ മണ്ണിടിച്ചലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.നൂറിലേറെ റോഡുകൾ തകർന്നു . ഉത്തരാഖണ്ഡിലും മഴ ശക്തമാണ്.ഹരിദ്വാറിൽ വെള്ളപ്പൊക്കം രൂക്ഷമായി.സംസ്ഥാനത്ത് രണ്ടുപേർ മരിച്ചു. രുദ്രപ്രയാഗിലും ,പുരോലയിലുമാണ് മരണമുണ്ടായത്. ചാർധാം, കേദാര്‍നാഥ് യാത്രക്കാർ മണ്ണിടിച്ചലിനെ തുടർന്ന് കുടുങ്ങി.
അടിയന്തിര സാഹചര്യങ്ങൾ നേരിടൻ തയ്യാറെടുക്കാൻ ദുരന്തനിവാരണ സേനയോടും പോലീസിനോടും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദേശം നൽകി.പ്രളയബാധയെ തുടർന്ന് അസമിൽ നിന്ന് നിരവധിപ്പേരെ മാറ്റിപ്പരിപ്പിച്ചു. ജമ്മു- ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റംബാനിൽ ഗതാഗതം തടസ്സപ്പെട്ടു. ഹരിയാന രാജസ്ഥാൻ, മുംബൈ എന്നിവിടങ്ങളിലും മഴ ശക്തമാണ്. കനത്ത മഴയെ തുടർന്ന് 15 ട്രെയിനുകള്‍ റദ്ദാക്കി. വരുംദിവസങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.