ആനകൾ ശക്തരാണ്, ഒന്നും സംഭവിക്കില്ല; അരിക്കൊമ്പൻ ഹർജിയിൽ സുപ്രീം കോടതി

Advertisement

ന്യൂ ഡെൽഹി :
തമിഴ്‌നാട്ടിലെ വനത്തിലുള്ള അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത മാസം ആറിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി. വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയാണ് ഹർജി നൽകിയത്. അത്രയും നാൾ ആനയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും ആനകൾ ശക്തരാണെന്നും കോടതി അഭിപ്രായപ്പെട്ടു

കോതയാറിൽ ആരോഗ്യത്തോടെയുള്ള അരിക്കൊമ്പന്റെ വീഡിയോ ദൃശ്യങ്ങൾ തമിഴ്‌നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഏതാനും ദിവസമായി കോതയാർ ഡാമിന് സമീപത്തുള്ള കാട്ടിൽ തുടരുകയാണ് അരിക്കൊമ്പൻ. ഭക്ഷണവും വെള്ളവും ധാരാളമുള്ള പ്രദേശത്താണ് അരിക്കൊമ്പനുള്ളത്.
 

Advertisement