ന്യൂഡെല്‍ഹി . ബിജെപി വിരുദ്ധ കൂട്ടായ്മ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ യോഗം ബംഗളൂരുവിൽ നടക്കും.
േഅടുത്തമാസം 13 നും 14 നും യോഗം ചേരും.എൻസിപി അധ്യക്ഷൻ ശരത് പവാറാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ഷിംലയിൽ നടത്താനായിരുന്നു പടന് യോഗത്തിലുണ്ടായ തീരുമാനം.ഏക സിവിൽ കോഡ് ,ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യധാരണ എന്നിവ ബംഗളൂരുവിലെ യോഗത്തിൽ ചർച്ചയാകും. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്,ആം ആദ്മി , ഇടത് പാർട്ടികൾ അടക്കം 16 പ്രതിപക്ഷ പാർട്ടികളാണ് ആദ്യ യോഗത്തിൽ പങ്കെടുത്തത്.അതേസമയം , ഏക സിവില്‍കോഡ് വിഷയത്തിലെ നിലപാട് മൂലം രണ്ടാമത്തെ യോഗത്തിൽ ആം ആദ്മി പാർട്ടിയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്.