രാഹുൽഗാന്ധി ഹെലികോപ്റ്റർ മാർഗം മൊയ്റാങ്ങില്‍ , മണിപ്പൂർ സന്ദർശനം തുടരുന്നു

Advertisement

ഇംഫാല്‍ . രാഹുൽഗാന്ധിയുടെ മണിപ്പൂർ സന്ദർശനം തുടരുന്നു. ഹെലികോപ്റ്റർ മാർഗം മൊയ്റാങ്ങിലെത്തി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി റോഡ് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പൊലീസ് നിർദേശിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലെന്നും സത്യം പുറംലോകം അറിയുന്നത് ഒഴിവാക്കാനാണ് ഭരണകൂടത്തിന്റെ ശ്രമമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു

രണ്ടാം ദിനം മൊയ്റാങ്ങിലെ മെയ്തെയ് വിഭാഗങ്ങളുടെ ക്യാമ്പിലാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം.റോഡ് മാർഗ്ഗമുള്ള യാത്രയ്ക്ക് പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഹെലികോപ്റ്ററിലാണെത്തിയത്. മെയ്തെയ് വിഭാഗത്തിലെ സ്ത്രീകൾ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.മണിപ്പുരിലെ സാഹചര്യം പുറംലോകം അറിയാതിരിക്കാൻ ആണ് റോഡ് മാർഗ്ഗമുള്ള യാത്ര പോലീസ് തടയുന്നതെന്ന് കെസി വേണുഗോപാൽ

സംസ്ഥാന സർക്കാരിൽ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ,കേന്ദ്രസർക്കാർ നിസ്സംഗത പാലിക്കുന്നുവെന്നും കോൺഗ്രസ് വിമർശിച്ചു.
മണിപ്പൂരിലെ പ്രതിപക്ഷ പാർട്ടികളുമായുള്ള കൂടിക്കാഴ്ച ശേഷം രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങും.അതിനിടെ കാങ്പോക്പിയിലെ വെടിവെപ്പിൽ ഒരാൾ കൂടി മരിച്ചു.ഇന്നലെ പുലർച്ചയുണ്ടായ വെടിവെപ്പിൽ മരണം മൂന്നായി.വെടിവെപ്പിനെ തുടർന്ന് ഇന്നലെ വൈകിട്ട് ഇംഫാലിൽ വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു

Advertisement