മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് 26 പേർക്ക് ദാരുണാന്ത്യം

Advertisement

പൂണെ. മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് 26 പേർക്ക് ദാരുണാന്ത്യം. എട്ടുപേർക്ക് പരിക്ക്.പലരുടെയും നില ഗുരുതരം.അപകടം നാഗ്പുർ – മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗ് എക്സ്പ്രസ് വേയിൽ . സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി .

യവത്‌മാലിൽനിന്ന് പുണെയിലേക്കു പോയ ബസാണ് ബുൽദാനയിൽ വച്ച് തീപിടിച്ചത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.വിവാഹസംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു , പിന്നാലെ തീ പിടിച്ചു. ബസ് പൂർണ്ണമായും കത്തി നശിച്ചു.
യാത്രക്കാരിൽ പലരും ഉറക്കത്തിലായതിനാൽ അപകടത്തിന്റെ ആക്കം കൂടി. അപകടത്തിൽ എട്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ പറ്റാത്ത നിലയിലാണ്. DNA നടത്തി ആളുകളെ തിരിച്ചറിഞ്ഞ ശേഷം മാത്രമേ മൃതദേഹം വിട്ടുകൊടുക്കൂ.അപകടത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

Advertisement