മുംബൈ.മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറി.എൻസിപി പിളർന്നു.എൻഡിഎ സർക്കാരിൽ അജിത് പവർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ശരത് പവാറിന്റെ വിശ്വസ്തൻ ഛഗൻ ഭജ്‌വലും മന്ത്രിയായി സത്യപ്രതിജ് ചെയ്തു.എൻസിപി ദേശീയ വർക്കിംഗ് പ്രസിഡണ്ട് പ്രഫുൽ പട്ടേലും വിമതനിക്കത്തിന്റെ ഭാഗത്ത്. വിമതനീക്കം നീക്കം താൻ അറിഞ്ഞിരുന്നില്ലെന്ന് ശരത് പവാർ.മഹാരാഷ്ട്രയിൽ ഇനി ട്രിപ്പിൾ എഞ്ചിൻ സർക്കാരെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേ
എൻസിപി ക്യാമ്പിനെ ഞെട്ടിച്ചാണ് മഹാരാഷ്ട്രയിലെ മഹാനാടകം.അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെ അജിത് പവാറിനൊപ്പം 29 എംഎൽഎമാർ എൻഡിഎയിലെത്തി.അജിത് പവാറിന്റെ വസതിയിൽ സുപ്രിയ സൂലെയടക്കം പങ്കെടുത്ത യോഗത്തിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അജിത് പവാറുമൊത്ത് രാജ്ഭവനിലെത്തിയത്.സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ഇതിനകം രാജ്ഭവനിൽ ആരംഭിച്ചിരുന്നു.അജിത് പവർ ഉപമുഖ്യമന്ത്രിയായും ശരദ് പവാറിന്റെ വിശ്വസ്തന്‍ ഛഗന്‍ ഭുജ്ബൽ കൂടാതെ 7 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
എൻഡിഎയിലേക്ക് എത്താൻ ഉചിതമായ സമയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് സത്യപ്രതിജ്ഞ ശേഷം അജിത് പവാർ പറഞ്ഞു.
എന്‍.സി.പിയിലെ 40 എം.എല്‍.എമാര്‍ അജിത്തിനൊപ്പമെന്ന് ബി.ജെ.പി നേതൃത്വം അവകാശപ്പെട്ടു.അജിത്തിന്റെ അനുഭവ സമ്പത്ത് മഹാരാഷ്ട്രയെ ശക്തിപ്പെടുത്തുമെന്നും ഷിന്‍ഡെ പറഞ്ഞു.അതേസമയം, തനിക്ക് ഒന്നുമറിയില്ലെനാണ് വിമതനീക്കത്തിലെ ശരത് പവാറിൻറെ പ്രതികരണം.എന്നാൽ ശരത് പവാറിന്റെ ആശിർവാദത്തോടെ അല്ലാതെ അട്ടിമറി സംഭവിക്കില്ലെന്നാണ് പ്രതിപക്ഷ പാർട്ടിയിലെ അടക്കം വിലയിരുത്തൽ .സുപ്രിയ സുലയെ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റാക്കിയതിലെ അജിത്ത് പവാറിന്റെ അതൃപ്തിയാണ് വൻ രാഷ്ട്രീയ നാടകത്തിലേക്ക് വഴിവെച്ചത്