മുംബൈ. എന്‍സിപിയിലെ പിളര്‍പ്പിന് പിന്നാലെ മുംബൈയില്‍ ശരത് പവാര്‍ അടിയന്തിര പാര്‍ട്ടി യോഗം വിളിച്ചു. ബുധനാഴ്ച വൈ.ബി.ചവാന്‍ സെന്ററില്‍ ഉച്ചയ്ക്ക് 1.00 മണിക്കാണ് യോഗം. പാര്‍ട്ടി എംഎല്‍എമാരും, എല്‍സിമാരും, എംപിമാരുമടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുമെന്ന് ശരത് പവാര്‍ അവകാശപ്പെട്ടു. അജിത് പവാറിനൊപ്പം പോയവര്‍ മടങ്ങി വരണമെന്നും ശരദ് പവാര്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെയും മറ്റ് എട്ട് പേരെയും അയോഗ്യരാക്കണമെന്ന് കാട്ടി എന്‍സിപി സ്പീക്കര്‍ക്ക് കത്ത് നല്‍കി.
എൻസിപി നേതാക്കളും അണികളും പാർട്ടി തലവൻ ശരദ് പവാറിനൊപ്പമാണെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷനും എന്‍സിപി നേതൃത്വം കത്തയച്ചു.