ന്യൂ ഡെൽഹി:
കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന അഭ്യൂഹത്തിനിടെയാണ് യോഗം ചേരുന്നത്. ഡൽഹി ജി20 യോഗവേദിയിലെ കൺവെൻഷൻ സെന്ററിലാണ് മന്ത്രിസഭ ചേരുന്നത്. ജൂലൈ പകുതിയോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കും. ഇതും മന്ത്രിസഭാ പുനഃസംഘടനയുമാകും യോഗത്തിലെ ചർച്ച
അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പും ചിലയിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ പുനഃസംഘടന വൈകില്ലെന്നാണ് റിപ്പോർട്ടുകൾ. ഘടകക്ഷികൾക്ക് കൂടുതൽ പരിഗണന നൽകാനുള്ള സാധ്യതയുമുണ്ട്. കേരളത്തിൽ നിന്നും സുരേഷ് ഗോപി, ഇ ശ്രീധരൻ എന്നിവരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.