ന്യൂഡെല്‍ഹി.മണിപ്പൂർ കലാപവും ആയി ബന്ധപ്പെട്ട തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ മണിപ്പൂർ സർക്കാരിന് സുപ്രീം കോടതിയുടെ നിർദ്ദേശം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് മണിപ്പൂർ സർക്കാരിന് നിർദേശം നൽകിയത്. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം, ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ എന്നിവയും റിപ്പോർട്ടിൽ വിശദീകരിക്കണം.
സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ട് വരുന്നതായി മണിപ്പൂർ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.കൂക്കി വിഭാഗത്തിന് സംരക്ഷണം ആവശ്യപ്പെട്ട് മണിപ്പൂർ ട്രൈബൽ ഫോറം സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.കലാപം നിയന്ത്രിക്കാൻ നടത്തിയ നടപടികൾ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.