മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിന്റെ തലയിൽ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

Advertisement

സിധി.മധ്യപ്രദേശിൽ ആദിവാസി യുവാവിനോട് കൊടുംക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ തലയിൽ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി പ്രവേഷ് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി എംഎൽഎ യുടെ കൂട്ടാളിയാണ് പ്രവേഷ് ശുക്ല എന്ന് പ്രതിപക്ഷം ആരോപിച്ചു.

മധ്യപ്രദേശിലെ സിധിയിൽ നിന്നാണ് മനുഷ്യ മനസാക്ഷിയെ അസ്വസ്ഥമാക്കുന്ന ദൃശ്യം പുറത്ത് വന്നത്.

സിഗരറ്റ് വലിച്ച് റോഡരികിലേക്കെത്തിയ പ്രവേശ് ശുക്ള മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിന്‍റെ തലയിൽ മൂത്രമൊഴിക്കുകയായിരുന്നു.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ, പ്രവേഷ് ശുക്ല, ബിജെപി എം എൽ എ കേദാർ ശുക്ലയുടെ കൂട്ടാളിയാണെന്നും സംഭവം മധ്യപ്രദേശിന് അപമാനമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സംഭാവത്തെ അപലപിച്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, പ്രതിക്കെതിരെ രാജ്യരക്ഷാ നിയമം അടക്കം ചുമത്തി കടുത്ത നടപടിയെടുക്കാൻ ഉത്തരവിട്ടു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായി ബന്ധമുണ്ടെന്ന ആരോപണം എംഎൽഎ കേദാർ ശുക്ല നിഷേധിച്ചു.

അതേ സമയം സംഭവം വിവാദമായ പശ്ചാത്തലത്തിൽ ദൃശ്യങ്ങൾ വ്യാജമാണെന്ന്, ആദിവാസി യുവാവിനെ സമ്മർദ്ദത്തിലാക്കി, മുദ്രാപത്രത്തിൽ എഴുതി വാങ്ങിയതായും റിപ്പോർട്ട് ഉണ്ട്.