ന്യൂഡെല്‍ഹി.മണിപ്പൂരിലെ സാഹചര്യം ഹൃദയഭേദകമെന്ന് രാഹുൽ ഗാന്ധി. മണിപ്പൂരിലെ സഹോദരങ്ങളുടെ വേദന കണ്ട് തന്റെ ഹൃദയം തകർന്നുവെന്നും,സമാധാനമാണ് മുന്നിലുള്ള ഏക വഴിഎന്നും എല്ലാവരും അതിനായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.
രണ്ടു ദിവസത്തെ മണിപ്പൂർ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.രണ്ടുദിവസത്തെ സന്ദർശനത്തിനിടെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച രാഹുൽ ഗാന്ധി,വിദ്യാർത്ഥി, വനിത പ്രട്ജിനിധികളുമായി സംസാരിച്ചിരുന്നു. വെറുപ്പിന്റെയും അവിശ്വാസത്തിന്റെയും മതിലുകൾ തകരുന്നതിനായി മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവയ്ക്കണമെന്നും പ്രധാനമന്ത്രി ഉറക്കം ഉണരണമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.
സംസ്ഥാനത്ത് സംഘർഷം ആരംഭിച്ചതിനുശേഷം ആദ്യമായി സ്കൂളുകൾ കഴിഞ്ഞദിവസം തുറന്നു പ്രവർത്തിച്ചെങ്കിലും 20 % വിദ്യാർത്ഥികൾ മാത്രമാണ് ക്ലാസുകളിൽ എത്തിയത്. ഭയവും യാത്രസൗകര്യം ഇല്ലായ്മയും ആണ് വിദ്യാർഥികൾ കുറയാൻ കാരണമായതെന്ന് അധികൃതർ വിശദീകരിച്ചു.