യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ശ്രദ്ധേയമായ പ്രായഛിത്ത നടപടികളുമായി മുഖ്യമന്ത്രി

Advertisement

ഭോപാല്‍. മധ്യപ്രദേശിൽ യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ശ്രദ്ധേയമായ പ്രായഛിത്ത നടപടികളുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.ആദിവാസി യുവാവ്,ദുഷ്മത് റാവത്തിനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു വരുത്തി മുഖ്യമന്ത്രികാൽ കഴുകി.ജനങ്ങൾ തനിക്ക് ദൈവത്തെ പോലെയേന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചു.

നിയമ സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, 21%ത്തിലേറെ ആദിവാസി വോട്ടുകളുള്ള മദ്യപ്രദേശിൽ ആദിവാസി യുവാവിന് മേൽ മൂത്ര മൊഴിച്ച സംഭവം കോണ്ഗ്രസ് വൻ പ്രചാരണ വിഷയമാക്കുന്നതിനിടെയാണ് പ്രതിഛായ മെച്ചപ്പെടുത്താൻ നടപടികളുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രംഗത്ത് വന്നത്.

ക്രൂര നടപടിക്ക് ഇരയായ ദുഷ്മത് റാവത്തിനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു വരുത്തിയ മുഖ്യമന്ത്രി, മാപ്പ് പറഞ്ഞു.

യുവാവിനെ കസേരയിൽ ഇരുത്തി മുഖ്യമന്ത്രി തന്നെ കാൽ കഴുകി തുടച്ചു നൽകിയ ശേഷം കഴുത്തിൽ മാല ചാർത്തി വിരുന്നു നൽകി. ദൃശ്യങ്ങൾ തന്നെ അസ്വസ്ഥപ്പെടുത്തിയെന്നും, ജനങ്ങൾ തനിക്ക് ദൈവത്തെ പ്പോലെയെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

തെരുവിൽ ഇരിക്കുകയായിരുന്ന യുവാവിന്റെ ദേഹത്ത് മൂത്രം ഒഴിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും, പ്രചരിപ്പിച്ചതും പ്രവേഷ് ശുക്ല തന്നെയാണെന്ന് ദൃക്‌സാക്ഷികൾ പോലീസിന് മൊഴി നൽകി.

പ്രവേഷ് ശുക്ലക്കെതിരെ രാജ്യ രക്ഷ നിയമം അടക്കം ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

അനധികൃതമായി നിർമ്മിച്ച ഇയാളുടെ വീട് ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് അധികൃതർ ബുൾഡോസർ ഉപയോഗിച്ച പൊളിച്ചു.

Advertisement