ഇംഫാല്‍.മണിപ്പൂരിൽ വീണ്ടും അക്രമം. സ്കൂളിന് മുന്നിൽ സ്ത്രീയെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി.അക്രമാസക്തരായ ജനക്കൂട്ടം സുരക്ഷ ഉദ്യോഗസ്ഥന്‍റെ വീടിന് തീയിട്ടു.ആയുധങ്ങൾ കൊള്ളയടിക്കാനുള്ള നീക്കം തടഞ്ഞതിനു പ്രതികാരമായാണ് നടപടി. സംസ്ഥാന ത്തെ ഇന്റർനെറ്റ് നിരോധനം ഈ മാസം 10 വരെ നീട്ടി.
ഇംഫാൽ വെസ്റ്റിലെ ഷിഷു നിഷ്ത നികേതൻ സ്കൂളിന് പുറത്ത് വച്ചാണ് സ്ത്രീയെ അക്രമികൾ വെടി വച്ചു കോലപ്പെടുത്തിയത്.കലാപത്തെ തുടർന്ന് അടച്ച സ്കൂളുകൾ വീണ്ടും തുറന്ന് ഒരു ദിവസം മാത്രം കഴിയുമ്പോഴാണ് സംഭവം.കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.മണിപ്പൂരിലെ തൗബാൽ ജില്ലയിൽ പൊലീസിന്റെ ആയുധപ്പുരയിൽ നിന്ന് തോക്കുകൾ കൊള്ളയടിക്കാനുള്ള കലാപകാരികളുടെ ശ്രമം സുരക്ഷ ഉദ്യോഗസ്ഥന്‍ പരാജയപ്പെടുത്തി.
ഏറ്റുമുട്ടലിന് ശേഷം അക്രമാസക്തരായ ജനക്കൂട്ടം സുരക്ഷ ഉദ്യോഗസ്ഥന്‍റെ വീടിന് തീയിട്ടു.ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഉദ്യോഗസ്ഥന്റെ വീടിനാണ് 800 ഓളം വരുന്ന അക്രമികൾ തീയിട്ടത്.ഇംഫാൽ വെസ്റ്റ്, കാങ്‌പോക്‌പി ജില്ലകളുടെ അതിർത്തി മേഖലയിൽ ജനങക്കൂട്ടങ്ങൾ തമ്മിൽ വെടിവെപ്പ് ഉണ്ടായതായും, പ്രദേശത്തെ നാല് ബങ്കറുകൾ തകർത്തതായും പൊലീസ് അറിയിച്ചു.മണിപ്പൂരിൽ ഇന്റർ നെറ്റ് സേവനത്തിനുള്ള നിരോധനം ഈ മാസം 10 വരെ നീട്ടി.സംസ്ഥാനത്തെ സംഘർഷസാഹചര്യം തുടരുന്ന സാഹചര്യത്തിലാണ് നടപടി.