കോൺഗ്രസ്സിനും രാഹുൽ ഗാന്ധിക്കും ഇന്ന് നിർണ്ണായക ദിനം

Advertisement

അഹമ്മദാബാദ്.കോൺഗ്രസ്സിനും രാഹുൽ ഗാന്ധിക്കും ഇന്ന് നിർണ്ണായക ദിനം.രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ
അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. മെയ് രണ്ടിന് അന്തിമ വാദം പൂർത്തിയായ ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച കോടതി വിധി പറയാൻ മാറ്റി വക്കുകയായിരുന്നു.

ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹർജിയിൽ വിധി പറയുക. അപ്പീൽ അംഗീകരിച്ച് സ്റ്റേ നൽകിയാൽ രാഹുലിന്റെ എം പി സ്ഥാനത്തിനുള്ള അയോഗ്യത നീങ്ങും.വിധി എതിരായാൽ മേൽക്കോടതിയെ സമീപിക്കേണ്ടി വരും.2019 ലോകസഭ തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടയിൽ കർണാടകയിലെ കോലാറിൽ നടത്തിയ മോദി പരാമർശത്തിന് എതിരായ കേസിലാണ് രാഹുലിനെ സൂറത്ത് വിചാരണ കോടതി ശിക്ഷിച്ചത്.