കോയമ്പത്തൂർ ഡിഐജി സ്വയം വെടിവെച്ച് ജീവനൊടുക്കി

Advertisement

കോയമ്പത്തൂർ:മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും കോയമ്പത്തൂർ ഡിഐജിയുമായ വിജയകുമാർ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. സർവീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു ആത്മഹത്യ.  കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പോലീസ് പറഞ്ഞു.

2009ലാണ് വിജയകുമാർ സർവീസിൽ പ്രവേശിച്ചത്. കാഞ്ചീപുരം, കടലൂർ, നാഗപട്ടണം, തിരുവാരൂർ എന്നിവിടങ്ങളിൽ എസ്പിയായി പ്രവർത്തിച്ചു.  കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം കോയമ്പത്തൂർ ഡിഐജിയായി ചുമതലയേറ്റത്.