അഹമ്മദാബാദ്.രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. മാനനഷ്ടക്കേസില്‍ മജിസ്‌ട്രേട്ട് കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന് ഇനി സുപ്രിംകോടതി യെ സമീപിക്കേണ്ടിവരും.എംപി സ്ഥാനത്തുനിന്നുള്ള രാഹുലിന്റെ അയോഗ്യത തുടരും
രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി, രാഹുലിനെതിരെ പത്ത്ക്രിമിനല്‍ കേസുകളെങ്കിലും നിലനില്‍ക്കുന്നു.സമാനമായ തെറ്റ് ആവര്‍ത്തിച്ചു, തെറ്റിന്റെ ഗൗരവം ഉള്‍ക്കൊളളുന്നില്ല എന്നും പരാമര്‍ശമുണ്ട്.
രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീലിലാണ് ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. മെയ് രണ്ടിന് അന്തിമ വാദം പൂർത്തിയായ ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച കോടതി വിധി പറയാൻ മാറ്റി വക്കുകയായിരുന്നു.
ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. അപ്പീൽ അംഗീകരിച്ച് സ്റ്റേ നൽകിയാൽ രാഹുലിന്റെ എം പി സ്ഥാനത്തിനുള്ള അയോഗ്യത നീങ്ങും.വിധി എതിരായാൽ മേൽക്കോടതിയെ സമീപിക്കേണ്ടി വരും.2019 ലോകസഭ തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടയിൽ കർണാടകയിലെ കോലാറിൽ നടത്തിയ മോദി മാരെല്ലാം കള്ളന്മാരോ എന്ന തരത്തിലെ പരാമർശത്തിന് എതിരായ കേസിലാണ് രാഹുലിനെ സൂറത്ത് വിചാരണ കോടതി ശിക്ഷിച്ചത്.