മുടി നീട്ടിവളര്‍ത്തി സ്കൂളിലെത്തിയ കുട്ടികളോട് അധ്യാപിക ചെയ്തത്

Advertisement

നോയിഡ. അച്ചടക്ക നടപടിയുടെ പേരിൽ അധ്യാപിക,വിദ്യാർത്ഥികളുടെ മുടി മുറിച്ചു.
രക്ഷിതാക്കളുടെ പ്രതിഷേധിചതിനെ തുടർന്ന് അധ്യാപികയെ ജോലിയിൽ നിന്നും പുറത്താക്കി. നോയിഡ സെക്റ്റർ 168 ലെ ശാന്തി ഇന്റർ നാഷണൽ സ്‌കൂളിലാണ് സംഭവം.രക്ഷിതാക്കളുടെ പരാതിയിയുടെ അടിസ്ഥാനത്തിൽ നോയിഡ പോലീസ് സ്കൂളിൽ എത്തി അന്വേഷണം നടത്തി.12 വിദ്യാർത്ഥികളുടെ മുടിയാണ് അധ്യാപിക മുറിച്ചത്. സ്കൂളിലെ അച്ചടക്ക ചുമതലയുണ്ടായിരുന്ന അധ്യാപികക്കെതിരെയാണ് പരാതി ലഭിച്ചതെന്നു പോലീസ് അറിയിച്ചു.പല തവണ ആവശ്യപ്പെട്ടിട്ടും വിദ്യാർത്ഥികൾ മുടി മുറിക്കാൻ തയ്യാറാകാത്തതിനാലാണ് താൻ മുടി മുറിച്ചത് എന്നാണ് അധ്യാപിക പോലീസിന് നൽകിയ മൊഴി.

Advertisement